പ്രൗഢമായി ഉദ്ഘാടന സംഗമം
ദാറുൽ ബറക അക്കാദമി കാന്തപുരം ഉദ്ഘാടനം ചെയ്തു.
10 October 2020
തിരുവമ്പാടി: പെണ്‍കുട്ടികള്‍ക്ക് ധാര്‍മികാന്തരീക്ഷത്തില്‍ ഉപരി പഠനവും തൊഴിലധിഷ്ഠിത കോഴ്സുകളും വിഭാവനം ചെയ്യുന്ന ദാറുൽ ബറക അക്കാദമി ഒക്ടോബർ 10 ശനിയാഴ്ച രാവിലെ പത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ അക്കാദമി ഓഫ് വുമണ്‍സ് ഇന്‍റഗ്രേറ്റഡ് സ്റ്റഡീസുമായി സഹകരിച്ച്, എസ് എസ് എല്‍ സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്‍ (കൊമേഴ്സ്, ഹ്യൂമാനിറ്റീസ്),പ്ലസ് ടു കഴിഞ്ഞവര്‍ക്ക് പ്രീ പ്രെെമറി ടീച്ചേഴ്സ് ട്രെെയിനിംഗ് എന്നീ കോഴ്സുകള്‍ക്കൊപ്പം മര്‍കസ് ഹാദിയ ബിരുദവും തൊഴിലധിഷ്ഠിത കോഴ്സുകളും വിഭാവനം ചെയ്യുന്നതാണ് പഠന രീതി.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ശാഫി സഖാഫി മുണ്ടംബ്ര മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജ. സെക്രട്ടറി മജീദ് കക്കാട്, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എം എ റാഷിദ് ബുഖാരി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ബാരി സ്വിദ്ധീഖി അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി സഖാഫി സ്വാഗതവും സൈനുൽ ആബിദ് സഖാഫി നന്ദിയും പറഞ്ഞു.
📽️വീഡിയോ കാണാം... Click here



<< Home